Stay Connected:

Indiavision Live | Malayalam News Channel

കശുവണ്ടി വികസന കോര്‍പറേഷനില്‍ ക്രമക്കേട്

 | Published: June 22, 2012

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന് കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ 130 കോടി രൂപയില്‍ 29 കോടി 76 ലക്ഷം കാണാനില്ല. പദ്ധതി പദ്ധതിയേതിര ഇനങ്ങള്‍ക്കായി നല്‍കിയ തുകയാണ് കാണാതായിട്ടുള്ളത്. കഴിഞ്ഞ നാലിന് ധനവകുപ്പിന്റെ സാമ്പത്തിക വിഭാഗം നടത്തിയ പരിശോധനാവിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ തുക എവിടെയാണെന്ന് അറിയില്ലെന്ന് ധനവകുപ്പ് ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 130 കോടിയില്‍ 2.18 കോടി രൂപ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. ഇതില്‍ ഗണ്യമായ ഭാഗവും സ്വകാര്യമേഖലയിലെ കുത്തക ബാങ്കായ ആക്‌സിസ് ബാങ്കിലാണ് നിക്ഷേപിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്.

എന്നാല്‍ പണം കാണായതായി അറിയില്ലെന്നും തന്നോടാരും വിശദീകണം തേടിയിട്ടില്ലെന്നും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡി രതീഷ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന കശുവണ്ടി കോര്‍പ്പറേഷനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നതാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar