Stay Connected:

Indiavision Live | Malayalam News Channel

ഫഹദ് ഫാസിലും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു

 | Published: June 22, 2012 Change Font size: (+) | (-)

വനിരസിനിമകളിലെ സ്ഥിരം മുഖങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലും ഉണ്ണിമുകുന്ദനും ആദ്യമായി ഒരുമിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം ‘ഗ്രാന്‍ഡ് മാസ്റ്ററി’നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഐ ലവ് മി’ എന്ന ചിത്രത്തിലാണ് ഇരുവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നത്. ഒരേ ജീവിതലക്ഷ്യം നേടാന്‍ ഇറങ്ങുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇരുവര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് ചിത്രത്തില്‍.

മല്ലു സിംഗിന്റെ തിരക്കഥാകൃത്തായ സേതുവാണ് ‘ഐ ലവ് മി’യുടെ തിരക്കഥ ഒരുക്കുന്നത്. വിദേശരാജ്യങ്ങളിലെ മനോഹര ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത് ദീപക് ദേവാണ്. ഇതാദ്യമായാണ് ഉണ്ണികൃഷ്ണന്‍ തന്റേതല്ലാത്ത തിരക്കഥ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

എല്ലായ്‌പ്പോഴും സൂപ്പര്‍താരങ്ങളോടൊപ്പം തിയറ്ററിലെത്താറുള്ള ഉണ്ണികൃഷ്ണന്‍ മലയാളസിനിമയുടെ നവസിനിമകളോട് മനസ് ചേര്‍ക്കുന്നതിന്റെ സൂചനയാണ് യുവതാരങ്ങളെ വച്ചുകൊണ്ടുള്ള ‘ഐ ലവ് മി’.

വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar