ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി: എന്‍എസ്എസ്
കോട്ടയം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസിന്റെ പ്രമേയം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ക്രൂരമായ അനാസ്ഥ തുടരുകയാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തെ സര്‍ക്കാര്‍ വെറും വിഡ്ഢികളാക്കുകയാണ്. ന്യൂനപക്ഷ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
എന്‍എസ്എസിന്റെ ബജറ്റ് അവതരണത്തിനിടയിലാണ് സര്‍ക്കാരിനെതിരെയുള്ള പ്രമേയം. ജി സുകുമാരന്‍നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയശേഷം ആദ്യ ബജറ്റ് അവതരണമായിരുന്നു ഇത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































