Stay Connected:

Indiavision Live | Malayalam News Channel

മാട്ടിറച്ചി കയറ്റുമതിയില്‍ ഇന്ത്യയ്ക്കു വന്‍ നേട്ടം

 | Published: June 22, 2012

ദില്ലി: മാട്ടിറച്ചി കയറ്റുമതിയില്‍ ഇന്ത്യയ്ക്കു വന്‍ നേട്ടം. മൂന്നു കൊല്ലം കൊണ്ട് കയറ്റുമതി ഇരട്ടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തോടെ, ഏറ്റവും കൂടുതല്‍ മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് യുഎസ് കൃഷിവകുപ്പിന്റെ പ്രവചനം.

2008നും 2011നും ഇടയില്‍ മാട്ടറിച്ചി കയറ്റുമതി ഇരട്ടിച്ചു. ഈ വര്‍ഷം 15 ലക്ഷം ടണ്‍ മാട്ടറിച്ചിയാണ് വിദേശ വിപണിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 12,80,000 ടണ്‍ ആയിരുന്നു. 2009ലാകട്ടെ ഇതു കേവലം 6,10,000 ടണ്ണായിരുന്നു.

ഇന്ത്യയില്‍ ഈ വര്‍ഷം ആകെ ഉല്‍പാദിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന 35 ലക്ഷം ടണ്‍ മാട്ടിറച്ചിയില്‍ ഭൂരിഭാഗവും പോത്തിറച്ചിയാണ്. ഇറച്ചി ലഭ്യത കൂടുതലാണെന്നതാണ് മാട്ടിറച്ചി ഉല്‍പാദനത്തിന് മിക്ക കൃഷിയിടങ്ങളിലും എരുമകളെയും പോത്തുകളെയും വളര്‍ത്തുന്നതിനു കാരണം.
ഗള്‍ഫ് രാഷ്ട്രങ്ങളിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ മാട്ടിറച്ചിക്കു വന്‍ ഡിമാന്‍ഡാണെന്ന് അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി പ്രതിനിധി വ്യക്തമാക്കി. 2010-11ല്‍ എണ്ണായിരം കോടി രൂപയുടെ ഇറച്ചി കയറ്റുമതി ചെയ്തതായും പ്രതിനിധി അറിയിച്ചു.

മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനെ ഇന്ത്യ വൈകാതെ മറികടക്കുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ഷകര്‍ മറ്റു കൃഷികളിലേക്കു തിരിഞ്ഞതോടെ ബ്രസീലില്‍ മാട്ടിറച്ചി ഉല്‍പാദനം കുറഞ്ഞുവരികയാണ്. എന്നാല്‍, ഇന്ത്യയിലാകട്ടെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്കു കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഗുണനിലവാരമുള്ള ഇറച്ചി കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നുവെന്നത് ഇന്ത്യന്‍ മാട്ടിറച്ചിക്കു വിദേശവിപണികളില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar