Stay Connected:

Indiavision Live | Malayalam News Channel

യുഎഇയില്‍ ഭൂമി രജിസ്‌ട്രേഷന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

 | Published: June 22, 2012 Change Font size: (+) | (-)

ദുബൈ: യുഎഇയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ഭൂമി വാങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദുബൈയില്‍ വിദേശികള്‍ക്ക് വാങ്ങാവുന്ന സ്ഥലങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ ദുബൈ അധികൃതര്‍ പുറത്തിറക്കി.

നിലവില്‍ നിശ്ചിത പ്രദേശങ്ങളിലെ ഭൂമി മാത്രമേ വിദേശികള്‍ക്ക് ദുബൈയില്‍ വാങ്ങാനാകൂ. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്-1, പീസ് ഓഫ് ലാന്റ്-1, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്-2 എന്നിവിടങ്ങളിലാണ് പുതുതായി ഭൂമി രജിസ്‌ട്രേഷന്‍ അനുവദിച്ചത്.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികല്‍ക്ക് യുഎഇ അവരുടെ കൂടി രാജ്യമാണെന്ന തോന്നലുണ്ടാകാന്‍ പുതിയ തീരുമാനം കാരണമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ നിര്‍ദ്ദേശങ്ങള്‍ എപ്പോള്‍ പ്രാബല്യത്തിലാവുമെന്ന് വൈകാതെ അറിയിക്കും.

Topics:
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar