ഇന്ത്യന്‍ യുവാക്കളില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നു
രാജ്യത്തെ യുവജനങ്ങളെ മരണത്തിലേക്ക് നയിക്കുന്നതില്‍ രണ്ടാം സ്ഥാനം ആത്മഹത്യയ്‌ക്കെന്ന് പഠനറിപ്പോര്‍ട്ട്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീകള്‍ മരണമടയുന്നതാണ് ഒന്നാംസ്ഥാനത്ത്. ആത്മഹത്യാ പ്രവണതാ നിരക്കില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണെന്നും പഠനം പറയുന്നു. 15 നും 29 വയസ്സിനും ഇടയിലുള്ളവരിലാണ് ആത്മഹത്യ വര്‍ധിച്ചു വരുന്നത്.
രാജ്യത്തെ പുരുഷന്‍മാരുടെ മരണത്തിന് അധികവും കാരണമാകുന്നത് വാഹനാപകടങ്ങളാണ്(14 ശതമാനം). ഇതേസമയം സ്ത്രീകളില്‍ അധികവും മരിക്കുന്നത് ഗര്‍ഭധാരണത്തിലൂടെയാണ്(16 ശതമാനം).
13 ശതമാനം പുരുഷന്‍മാര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുമ്പോള്‍ സ്ത്രീകളില്‍ ഇത് 14 ശതമാനമാണ്.
ക്രമേണ ആത്മഹത്യയിലൂടെ മരിക്കുന്നവരുടെ എണ്ണം ഗര്‍ഭധാരണത്തിലൂടെ മരിക്കുന്നവരേക്കാള്‍ വര്‍ധിക്കുമെന്നും പഠനം പറയുന്നു. എയ്ഡ്‌സ് പിടിപ്പെട്ട് മരിക്കുന്നവരുടെ എണ്ണത്തിന്റെ രണ്ടിരട്ടിയാണത്രെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം. 2001-2003 വര്‍ഷപരിധിയില്‍ ഐക്യരാഷ്ട്രസഭ രാജ്യത്ത് നടത്തിയ സര്‍വ്വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2010ല്‍ രാജ്യത്തെ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏകദേശം 1,87,00 പേര്‍ വരുമെന്ന് പഠനം നടത്തിയ ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ 40ശതമാനം പേരും 15 വയസ്സിനും 29 വയസ്സിനും ഇടയിലുള്ളവരാണ്. സ്ത്രീകളില്‍ ഇത് 56 ശതമാനമാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































