‘ഹിമാലയന്‍ ക്യൂന്‍’ രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ ട്രെയിന്‍
ഊര്‍ജ്ജ പ്രതിസന്ധി പ്രകൃതി സ്രോതസ്സുകളാല്‍ മറികടക്കാം എന്ന സന്ദേശം പകര്‍ന്ന് രാജ്യത്ത് ആദ്യമായി ഷിംലയില്‍ സൗരോര്‍ജ്ജ ട്രെയിന്‍ ഓടി തുടങ്ങി. കല്‍ക്ക ഷിംല പാതയില്‍ ഓടുന്ന ഹിമാലയന്‍ ക്യൂനാണ് ഈ നേട്ടം സ്വന്തമാക്കിയ ട്രെയിന്‍.
ട്രെയിനിന്റെ ഓരോ കോച്ചിലും ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് യാത്രക്ക് വേണ്ടിയുള്ള ഊര്‍ജ്ജം ശേഖരിക്കുന്നത്. ഇപ്രകാരം ഓരോ കോച്ചിനും 100 വാട്ട് വൈദ്യുതി വരെ സോളാല്‍ സെല്ലില്‍ നിന്നും ഉണ്ടാക്കാനാകും. ഓരോ കോച്ചിലുമുള്ള സോളാര്‍ സെല്ലുകള്‍ക്ക് ചെലവായത് 1.25ലക്ഷം രൂപയാണ്. കോച്ചുകളിലെ സോളാര്‍ സെല്ലുകള്‍ സംഭരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച ട്രെയിനിന് രണ്ട് ദിവസം പൂര്‍ണ്ണമായും സഞ്ചരിക്കാനാവും.
96കിലോമീറ്റര്‍ വരുന്ന കല്‍ക്ക-ഷിംല ട്രെയിന്‍ പാത യുനെസ്‌കോയുടെ ഹെറിട്ടേജ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. 102 തുരങ്കങ്ങളിലൂടേയും 864 പാലങ്ങളും കടന്നാണ് ഹിമാലയന്‍ ക്യൂനിന്റെ യാത്ര.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































