Stay Connected:

Indiavision Live | Malayalam News Channel

രൂപയുടെ മൂല്യത്തകര്‍ച്ച ഗുണമായത് പ്രവാസികള്‍ക്ക്

 | Published: June 24, 2012 Change Font size: (+) | (-)

യുഎഇ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് പ്രവാസികള്‍ നേട്ടത്തിന്റെ കണക്കുകൂട്ടലിലാണിപ്പോള്‍. 1.5 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഇന്നലെ മാത്രമുണ്ടായത്. ഗള്‍ഫിലെ വിവിധ കറന്‍സികള്‍ താരതമ്യം ചെയ്യുമ്പോള്‍ വിനിമയ നിരക്കില്‍ കൂടുതല്‍ രൂപ നാട്ടിലേക്കയക്കാനാവുന്നതാണ് പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നത്.

1.5 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഇന്നലെ മാത്രമുണ്ടായത്. ഇതോടെ രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ മൂല്യം 57.32 ഉം സൗദി റിയാലിന്റെ മൂല്യം 15.27 വരെയും ഇയര്‍ന്നു. ഇതോടെ 65.4 റിയാല്‍ കൊടുത്താല്‍ ആയിരം രൂപ നാട്ടിലേക്കയക്കാമെന്ന നിലയായി.

കുവൈത്ത് ദിനാറിലും വന്‍ നിരക്കാണ് പ്രവാസികള്‍ക്ക് ലഭ്യമാകുന്നത്. 205 രൂപവരെയെത്തിയിരിക്കുകയാണ് രൂപക്കെതിരെ കുവൈത്ത് ദിനാറിന്റെ മൂല്യമിപ്പോള്‍. 8 വര്‍ഷം മുമ്പ് 160 രൂപയായിരുന്നു ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം.

എന്നാല്‍ എയര്‍ ഇന്ത്യാ സമരം മൂലം പോളളുന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്നത് നാട്ടില്‍ പോവുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഡോളറിന്റെ ആവശ്യം വര്‍ദ്ധിക്കുന്നതും അന്താരാഷ്ട്രരംഗങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളുമാണ് രൂപയെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

Topics: |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar