Stay Connected:

Indiavision Live | Malayalam News Channel

ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നിര്‍ബന്ധിത നിരോധനം

 | Published: June 26, 2012

ബ്രസ്സല്‍സ്: ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് അടുത്തമാസം മുതല്‍ നിര്‍ബന്ധിത നിരോധനമേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇറാനുമേലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത യൂറോപ്യന്‍ യൂണിയന്‍  റിവ്യൂയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.

ഇറാനിയന്‍ അസംസ്‌കൃത എണ്ണയ്ക്കും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും കഴിഞ്ഞ ജനുവരിയില്‍തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കരാറിലേര്‍പ്പെട്ടവയ്ക്ക് നിരോധനമുണ്ടായിരുന്നില്ല. ആണവായുധ നിര്‍മ്മാണവിഷയത്തില്‍ ഇറാന്റെ നിലപാടുകളാണ് ഈ തീരുമാനത്തിന് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar