Stay Connected:

Indiavision Live | Malayalam News Channel

ഡെന്നീസ് ലില്ലി എംആര്‍എഫ് പേസുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു

 | Published: June 26, 2012

ചെന്നൈ: ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡെന്നീസ് ലില്ലി എം ആര്‍ എഫ് പേസ് ഫൗണ്ടഷനുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ 25 വര്‍ഷം ലില്ലി ഫാസ്റ്റ് ബോളിങ്ങില്‍ പരിശീലനം നല്‍കിയിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് താന്‍ പേസ് ഫൗണ്ടഷനിലെ പരിശീലന ചുമതല ഒഴിയുന്നതെന്ന് ലില്ലി പറഞ്ഞു.

ഇന്ത്യയുടെ മുന്‍ പേസര്‍മാരായ ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ് എന്നിവരും സഹിര്‍ഖാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരും ലില്ലിക്കു കീഴില്‍ പേസ് ഫൗണ്ടേഷനില്‍ പരിശീലനം നടത്തിയവരാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar