സ്‌കൂട്ടര്‍ വിപണിയിലേക്ക് ‘റോഡിയോയുമായി’ മഹീന്ദ്ര
സ്‌കൂട്ടര്‍ വിപണിയും വൈവിധ്യത്തിന്റെ പാതയിലാണ്. ബൈക്ക് വിപണിയെപ്പോലെതന്നെ ഈ രംഗത്തും മത്സരം ശക്തമായിരിക്കുകയാണ്. ഈ മത്സരത്തിനിടയിലാണ് മഹീന്ദ്ര റോഡിയോയുമായി നിരത്തിലിറങ്ങിയത്. പ്രധാനമായും യുവാക്കളെയാണ് തങ്ങള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുന്ന മഹീന്ദ്ര റോഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളെല്ലാം പുയൊരു സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെയെല്ലാം ശ്രദ്ധയാര്‍ഷിക്കാന്‍ പോന്നവയാണ്.
പരിഷ്‌കരിച്ച 125സിസി സെഡ് സീരീസാണ് റോഡിയോയുടെ എഞ്ചിന്‍.
59 കിലോമീറ്ററെന്ന് മികച്ച ഇന്ധനക്ഷമതയാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പെട്രോള്‍ നിറയ്ക്കാനുള്ള സംവിധാനം സ്‌കൂട്ടറിന്റെ മുന്നിലാണ്. ഓവര്‍ സ്പീഡ് ബസ്സര്‍, സ്റ്റാന്‍ഡ് മടക്കിവയ്ക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ബസ്സര്‍, ഡിജിറ്റല്‍ മീറ്റര്‍ ക്ലസ്റ്റര്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ടെലസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, മൊബൈല്‍ ചാര്‍ജ്ജിങ് പോയിന്റ്, ആന്റ് തെഫ്റ്റ് കീ, കൂടിയ സ്റ്റോറേജ് സ്‌പേസ് എന്നിവയും പുതിയ റോഡിയോയുടെ സവിശേഷതകളാണ്. എബിഎസ് ഫൈബര്‍ബോഡിയുള്ള സ്‌കൂട്ടര്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാകും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































