Stay Connected:

Indiavision Live | Malayalam News Channel

സരബ്ജിത്തല്ല, മോചിപ്പിക്കുന്നത് സുര്‍ജിത് സിംഗിനെ: പാക്

 | Published: June 27, 2012

ഇസ്ലാമബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ വിട്ടയക്കില്ല.  മോചിപ്പിക്കുന്നത് സുര്‍ജിത്ത് സിംഗിനെയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. മോചനം സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നുവെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് വിശദീകരിച്ചു. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് വധശിക്ഷ വിധിച്ചിരുന്ന സരബ്ജിത്ത് സിംഗിനെ പാകിസ്ഥാന്‍ മോചിപ്പിക്കുമെന്ന്  മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ 1989ല്‍ പിടിയിലായ സുര്‍ജിത്ത് സിംഗിനെ വിട്ടയക്കുമെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പ്രസിഡന്റ് വക്താവ് പറഞ്ഞു.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സരബ്ജിത് സിങ്ങിന്റെ വധശിക്ഷയില്‍ ഇളവ് നല്‍കിയെന്നാണ് ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. 1990ല്‍ ലാഹോര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സരബ്ജിത്തിനെ പാകിസ്താനില്‍ തടവിലിട്ടിരിക്കുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar