യൂറോകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
യൂറോ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.15നാണ് മത്സരം. രണ്ടാം സെമിയില്‍ നാളെ ഇറ്റലി-ജര്‍മനിയെ നേരിടും. ഇരു ടീമുകളിലെയും ആദ്യ ഇലവനിലെ താരങ്ങള്‍ റയല്‍ മാഡ്രിഡ്, ബാര്‍സലോണ എന്നീ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കുന്നവരാണ് എന്നതാണ് ഇന്നത്തെ കളിയുടെ പ്രത്യേകത.
മികച്ച് ഫോമില്‍ കളിക്കുന്ന റൊണാല്‍ഡോയെ മുന്‍ നിര്‍ത്തിയാണ് പോര്‍ച്ചുഗല്‍ പോരാട്ടത്തിനിറങ്ങുന്നത്.
എന്നാല്‍ ടീമെന്ന രീതിയില്‍ മികച്ച് പ്രകടനം പുറത്തെടുക്കുന്നതാണ് ചാമ്പ്യന്മാരായ സ്‌പെയിനിന് മുന്‍തൂക്കം നല്‍കുന്നത്. ബാര്‍സ താരങ്ങളായ സാവി, ഇനിയേസ്റ്റ, ഫാബ്രിഗസ് എന്നീ താരങ്ങളുടെ ഒത്തൊരുമിച്ച ആക്രമണ ശൈലി സപെയിനിന് കരുത്തു നല്‍കുന്നു. അതേ സമയം പിന്‍നിരയില്‍ റോമോസ്, കസിയസ് എന്നീ റയല്‍ താരങ്ങളും പോര്‍ച്ചുഗലിന്റെ ആക്രമണങ്ങള്‍ക്ക് തടയിടുവാന്‍ കഴിയുന്നവരാണ്.
ഏതായാലും റൊണാള്‍ഡോയും, നാനിയും, പെപ്പേയുമടങ്ങുന്ന പറങ്കിപ്പടയക്ക് ചാമ്പ്യന്മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































