Stay Connected:

Indiavision Live | Malayalam News Channel

സിറിയയില്‍ വിമതര്‍ സൈനികതാവളം പിടിച്ചെടുത്തു

 | Published: June 27, 2012 Change Font size: (+) | (-)

ദമാസ്‌കസ്‌: സിറിയന്‍ വിമതര്‍ വടക്കന്‍ പ്രവിശ്യയിലെ സൈനികതാവളം പിടിച്ചെടുത്തു. ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായ സിറിയയിലെ ദൈറത്ത് എസ്സായിലെ സൈനിക കേന്ദ്രമാണ് ഏറ്റമുട്ടലിനൊടുവില്‍ വിമതര്‍ കയ്യടക്കിയത്. സിറിയയയുടെ വടക്കന്‍ നഗരമായ ദൈറത്ത് എസ്സയിലെ വ്യോമസേനാ താവളമാണ് വിമതര്‍ പിടിച്ചെടുത്തത്.

സൈന്യവുമായി നടന്ന കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് വ്യോമസേനയുടെ ഇവിടുത്തെ പ്രധാന താവളങ്ങളിലൊന്ന് വിമത പോരാളികള്‍ പിടിച്ചെടുത്തത്.

ഏറ്റുമുട്ടലിനിടെ 3 സൈനികര്‍ കൊല്ലപ്പെട്ടതായുളള അമേച്വര്‍ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അലിപ്പോ പ്രവിശ്യയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് വിമതര്‍ പിടിച്ചെടുത്ത വ്യോമസേനാ താവളം സ്ഥിതിചെയ്യുന്നത്. താവളത്തിലെ ഏര്‍ട്ടില്ലറികളുടെയും വ്യോമസേനയുടെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായും വിമതര്‍ അറിയിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകളും റഡാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ നീക്കമാണ് വടക്കന്‍ പ്രവിശ്യയില്‍ ഇതോടെ വിമതര്‍ നടത്തിയിരിക്കുന്നത്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar