Stay Connected:

Indiavision Live | Malayalam News Channel

തീവ്രവാദം:കേരളത്തിലെ 5 സംഘടനകള്‍ നിരീക്ഷണത്തിലെന്ന് ചിദംബരം

 | Published: June 27, 2012 Change Font size: (+) | (-)

തിരുവനന്തപുരം:  തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഇതില്‍ പത്ര സ്ഥാപനം നടത്തുന്നവരും ഉള്‍പ്പെടും. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് ആശങ്കുയുളവാക്കുന്നതല്ല. തീവ്രവാദ പ്രവര്‍ത്തനമാണ് ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിഷ്പക്ഷ സമീപനമാണ് ഉള്ളത്. വിഷയത്തില്‍ തമിഴ്‌നാടും കേരളവും സംയമനം പാലിക്കണമെന്നും ചിദംബരം പറഞ്ഞു.

ലഷ്‌കറെ ഭീകരന്‍ അബു ജിന്‍ഡാലിനെ പിടികൂടിയതോടെ മുംബൈ ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമായി. ജിന്‍ഡാല്‍ ഭീകരാക്രമണം നിയന്ത്രിച്ച കറാച്ചി കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ ഒപ്പമുണ്ടായിരുന്നവരെപ്പറ്റി ജിന്‍ഡാല്‍ വിവരങ്ങള്‍ നല്‍കിയതായും ചിദംബരം വ്യക്തമാക്കി.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar