Stay Connected:

Indiavision Live | Malayalam News Channel

സര്‍ദാരിക്കെതിരെ കേസെടുക്കാന്‍ പര്‍വേസിന് മേല്‍ സമ്മര്‍ദ്ദം

 | Published: June 27, 2012

ഇസ്ലമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിക്ക് നേരെയും സുപ്രീംകോടതി സമ്മര്‍ദ്ദം ശക്തമാക്കി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കുന്നതില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ജസ്റ്റീസ്് നസീര്‍ അല്‍ മുല്‍കിറിന്റെ നേത്യത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് പ്രസിഡണ്ടിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12 ന് നടക്കുന്ന സിറ്റിംഗില്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖതിറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസിഡണ്ട് അസിഫ് അലി സര്‍ദാരിക്കെതിരെ നടപടിയെടുക്കുവാന്‍ സ്വിസ് സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കാത്തതിന്റെ പേരിലാണ് മുന്‍ പ്രധാനമന്ത്രി യുസഫ് റാസ ഗിലാനിക്ക് കോടതി ശിക്ഷ നല്‍കിയതും പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും. പ്രസിഗണ്ടിന് ഭരണഘടനാ പരിരക്ഷ ഉണ്ടെന്നായിരുന്ന ഗിലാനി കോടതിക്ക് മുന്‍പില്‍ വാദിച്ചത്. പുതിയ പ്രധാനമന്ത്രി സര്‍ദാരിക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.

എന്നാല്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വിശ്വസ്തനും സര്‍ദാരിയുടെ വലംകയ്യുമായ രാജാ പര്‍ഫേസിന് എത്രത്തോളം സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കാനാവുമെന്ന സംശയം ഉയരുന്നുണ്ട്. സുപ്രീകോടതി നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ഗിലാനിയുടെ അതേ അവസ്ഥ പര്‍ഫേസിനും വരുമോ എന്നാണ് പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്ക.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar