വിദേശപോളിംഗ് സ്റ്റേഷനുകള്‍ക്ക് അനുമതിയില്ല: തെര. കമ്മീഷന്‍
ദില്ലി: പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ വിദേശത്ത് പോളിംഗ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ ആകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
പ്രവാസി കാര്യമന്ത്രാലയത്തെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ നിരവധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യത്തെ നിഷേധിച്ചത്.
തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































