Stay Connected:

Indiavision Live | Malayalam News Channel

മുംബൈ ഭീകരാക്രമണം: ഇന്ത്യന്‍ വാദങ്ങള്‍ തെറ്റെന്ന് പാക്കിസ്ഥാന്‍

 | Published: June 27, 2012

ഇസ്ലാമബാദ്: ലഷ്‌കര്‍ ഭീകരന്‍ അബു ജിന്‍ഡാലിനെ പിടികൂടിയതോടെ മുംബൈ ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമായെന്ന ഇന്ത്യന്‍ ആരോപണങ്ങള്‍ തെറ്റെന്ന് പാക്കിസ്ഥാന്‍.

പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇത് വ്യക്തമാക്കിയത്.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലും ഇന്ത്യ സമാന ആരോപണം ഉയര്‍ത്തിയിരുന്നു. പിന്നീടിത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും ഇന്ത്യ മാപ്പു പറയാന്‍ തയാറായിട്ടില്ല.

സ്വന്തം പൗരന്‍മാരെ ഇന്ത്യ നിയന്ത്രിക്കണമെന്നും, ഇന്ത്യയില്‍ നടന്ന ഒരാക്രമണങ്ങളുമായും പാക്കിസ്ഥാന് ബന്ധമില്ലെന്നും റഹ്മാന്‍ മാലിക്ക് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ അബു ജിന്‍ഡാല്‍ നടത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar