Stay Connected:

Indiavision Live | Malayalam News Channel

നാടോടിക്കാറ്റിലെ ‘പവനായി’ മടങ്ങിവരുന്നു

 | Published: June 27, 2012

വനായി ശവമായില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് അണ്ണാനഗറിലെ ഒരു ടവറില്‍ നിന്ന് വീണ് പവനായി എന്ന പ്രൊഫഷണല്‍ കില്ലര്‍ മരിച്ചു എന്ന് വിശ്വസിച്ചവര്‍ക്കെല്ലാം തെറ്റി. അയര്‍ലാന്‍ഡില്‍ ഒളിവ് വാസം അവസാനിപ്പിച്ച് പവനായി മടങ്ങിവരികയാണ്. അമ്പും വില്ലും മലപ്പുറം കത്തിയും മാത്രമല്ല അത്യാധുനിക കൊലയായുധങ്ങള്‍ ഇത്തവണ പെട്ടിയില്‍ കൂടെയുണ്ട്.

ഇതാ ഒരു സ്‌നേഹഗാഥയ്ക്ക് ശേഷം ക്യാപ്ടന്‍ രാജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മിസ്റ്റര്‍ പവനായി 99.99′ എന്ന ചിത്രത്തിലൂടെയാണ് പവനായി തിരിച്ചുവരുന്നത്. പവനായിക്ക് കൂട്ടായി വിജയരാഘവന്റെ മകന്‍ ദേവദേവനും പൊന്നമ്മബാബുവിന്റെ മകള്‍ പിങ്കിയും നായകകഥാപാത്രങ്ങളാകുന്നു.

സത്യന്‍ അന്തിക്കാടിന്റെ ‘നാടോടിക്കാറ്റി’ലെ ദാസനെയും വിജയനെയും വകവരുത്താന്‍ ലോകത്ത് കിട്ടാവുന്ന ആയുധങ്ങളെല്ലാമായി എത്തിയ പവനായിയുടെ രണ്ടാംവരവില്‍ മോഹന്‍ലാലും ശ്രീനിവാസനുണ്ടാവില്ല.

പിവി അബ്രഹാം പുല്ലമ്പള്ളി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്തമാസം ചിത്രീകരണമാരംഭിക്കും.ഹാസ്യപശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar