ഓര്‍സോസ് ഐലന്റ് – ഓളപ്പരപ്പില്‍ ഒഴുകുന്ന വീട്
അസൂയാവഹമായ ഭംഗിയും ജീവിതം സുന്ദരമാക്കാനുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഒഴുകി നടക്കുന്ന ഓര്‍സോസ് ഐലന്റ് എന്ന കൂറ്റന്‍ വീട് കൗതുകം വിടര്‍ത്തുന്നു. പേര് തീര്‍ത്തും സ്വയംപര്യാപ്തമായ വീട് ജലാശയങ്ങളിലൂടെ എവിടേക്കുമെത്തിക്കാന്‍ സാധിക്കും. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട് ദിവസങ്ങളോളം കഴിയുകയും ചെയ്യാം.
ആയിരം ചതുരശ്ര മീറ്റര്‍ അക വിസ്തീര്‍ണമുള്ള ഒഴുകും ദ്വീപില്‍ ഇല്ലാത്ത സംവിധാനങ്ങളില്ല. ഒരു ലക്ഷ്വറി ബംഗ്‌ളാവിന്റെ കെട്ടുംമട്ടും. കമനീയമായി അലങ്കരിച്ച മുറികളും വരാന്തകളും. വൈദ്യുതി ഒരുക്കിയിരിക്കുന്നത് സോളാര്‍ പാനലുകലും കാറ്റാടികളും ഉപയോഗപ്പെടുത്തി.
ഊര്‍ജോല്‍പാദനത്തിനെന്നപോലെ മറ്റു കാര്യങ്ങളിലും തീര്‍ത്തും പരിസ്ഥിതി സൗഹൃദം നിലനിര്‍ത്തിയാണ് നിര്‍മാണമെന്ന് ഒഴുകുംദ്വീപ് യാഥാര്‍ഥ്യമാക്കിയ ഓസ്ട്രിയന്‍ സ്ഥാപനത്തിന്റെ തലവന്‍ ഗാബര്‍ ഓര്‍സോസ് വ്യക്തമാക്കി.
12 പേര്‍ക്കു സുഖമായി കഴിയാനുള്ള സൗകര്യങ്ങളാണ് ഓര്‍സോസ് ഐലന്റിലുള്ളത്. 37 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള ഒഴുകുംദ്വീപ് യന്ത്രസഹായമില്ലാതെ തന്നെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കെത്തിക്കാന്‍ സാധിക്കും. എവിടെ വേണമെങ്കിലും നങ്കൂരമിട്ട് ജലവാസം നടത്താമെന്നതാണു മറ്റൊരു പ്രത്യേകത.
കടല്‍പ്പരപ്പിലും കായല്‍പ്പരപ്പിലും ഓളങ്ങളിലുലഞ്ഞു ജീവിതം ആഘോഷമാക്കാനുള്ള ചെലവ് പക്ഷേ, സാധാരണക്കാരനു താങ്ങാവുന്നതല്ല. 38 കോടിയോളമാണ് ഓര്‍സോസ് ഐലന്റിന്റെ വില.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































