സക്കറിയയുടെ കഥയുടെ തിരഭാഷ്യത്തില്‍ മമ്മുട്ടി നായകന്‍
പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ പ്രൈസ് ദ ലോര്‍ഡ് എന്ന കഥയ്ക്ക് തിരഭാഷ്യമൊരുങ്ങുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത് മമ്മുട്ടിയാണ്. പാലാക്കാരന്‍ ജോയ് എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മുട്ടി. പാലാ എന്ന നാടിനപ്പുറത്തെ ലോകം ഇതുവരെ കാണാത്ത ആളായ ജോയും അയാളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെ സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന കൃതി ‘വിധേയന്‍’ എന്ന ചിത്രമായപ്പോള്‍ അതിലും മമ്മുട്ടിയായിരുന്നു മുഖ്യവേഷത്തില്‍. 1993ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിധേയന്‍ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































