Stay Connected:

Indiavision Live | Malayalam News Channel

വിദ്യാഭ്യാസ വകുപ്പിനെതിരെ കെ എസ് യു പ്രസിദ്ധീകരണം

 | Published: June 27, 2012

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു പ്രസിദ്ധീകരണം. വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ മേഖലയിലെ പിണിയാളുകളായി അധപതിച്ചെന്ന് കെ എസ് യു പ്രസിദ്ധീകരണമായ ‘സര്‍വ്വകലാശാല’യില്‍ വന്ന ലേഖനത്തില്‍ ആരോപിച്ചു.

മുസ്ലീംലീഗും വിദ്യാഭ്യാസ വകുപ്പും യു ഡി എഫ് സര്‍ക്കാരിന് പ്രതിബന്ധമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ലീഗ് ഇഷ്ടക്കാരെ കുത്തിനിറച്ചു. വിദ്യാഭ്യാസ മേഖല കഴിവുകേടിന്റെ കേന്ദ്രമാക്കിയെന്നും പ്രസിദ്ധീകരണത്തില്‍ പറയുന്നു.  സര്‍വ്വകലാശാലയുടെ ജൂണ്‍ ലക്കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുളളത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar