Stay Connected:

Indiavision Live | Malayalam News Channel

എംജി സര്‍വ്വകലാശാല വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടി

 | Published: June 27, 2012

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ രാജന്‍ ഗുരുക്കളോട് ഗവര്‍ണര്‍ വിശദീകരണം തേടി. സിന്‍ഡിക്കേറ്റ് തീരുമാനിച്ച സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിശദീകരണം തേടിയത്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സിലറായി അഡ്വ ജേക്കബ് വര്‍ഗ്ഗീസിനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ നിയമിക്കാന്‍ വിസി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വിഷയം യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയായി ഗവര്‍ണറുടെ അടുത്തെത്തിയത്.

ഈ സാഹചര്യത്തില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറായി സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചയാളെ എന്തുകൊണ്ട് നിയമിച്ചില്ലെന്ന ഗവര്‍ണര്‍ വിസിയോട് ആരാഞ്ഞു. നേരത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പരാതിയില്‍ ഗവര്‍ണര്‍ വിസിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഈ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത യുഡിഎഫിന് കൂടുതല്‍ ഭൂരിപക്ഷമുള്ള  സിന്‍ഡിക്കേറ്റും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സിലറും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ ഒടുവിലത്തേതാണ് ഇത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar