കള്ളനോട്ടുമായി ഇറാന്‍ സ്വദേശി പിടിയില്‍
കൊച്ചി: കള്ളനോട്ടുമായി ഇറാന്‍ സ്വദേശി കൊച്ചിയില്‍ പിടിയിലായി. അബ്ദുള്‍ മജീദ് അല്‍ മജീദിയാണ് പിടിയിലായത്. പതിനാറായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.
കൊച്ചി കടവന്ത്ര ഹോട്ടലില്‍ മസാജ് ട്രീറ്റ്‌മെന്റ് ചെയ്തശേഷം കള്ളനോട്ട് നല്‍കിയപ്പോഴാണ് മജീദി പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുവൈറ്റ് കമ്പനിയുടെ കീഴില്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌നാവെബ് സൊല്യൂഷന്റെ ഓപ്പറേഷന്‍ മാനേജരാണിയാള്‍.
കടവന്ത്ര പോലീസ് ഇയാളുടെ പേരില്‍ കേസെടുത്തു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































