എതിരില്ലാതെ ഇന്ത്യാവിഷന്‍
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കേരളം കണ്ടത് ഇന്ത്യാവിഷനിലൂടെ. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ടാമിന്റെ ഈ ദിവസങ്ങളിലെ പ്രേഷക കണക്കില്‍ ഇന്ത്യാവിഷന്‍ ബഹുദൂരം മുന്നിലാണ്.
വോട്ടെണ്ണല്‍ ദിവസം രാവിലെ 7മുതല്‍ ഫലമറിഞ്ഞ 11 മണിവരെ മലയാളികള്‍ ഇന്ത്യാവിഷനു മുന്നിലായിരുന്നു. ടാമിന്റെ കണക്കനുസരിച്ച് 27 ശതമാനമാണ് ഈ സമയം ഇന്ത്യാവിഷന്റെ പ്രേഷകനിരക്ക്. മനോരമ ന്യൂസിന്റെ 23 ശതമാനവും ഏഷ്യാനെറ്റ് ന്യൂസിനും പീപ്പിളിനും 18 ശതമാനം വീതവും റിപ്പോര്‍ട്ടറിന് 14 ശതമാനവുമാണ് പ്രേഷക നിരക്ക്.
വൈകി ട്ട് 7മുതല്‍ പതിനൊന്നുവരെയും ഇന്ത്യാവിഷനാണ് കൂടുതല്‍ മലയാളികള്‍ കണ്ടതെന്ന് ടാം റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ടിംഗില്‍ മാത്രമല്ല വിശകലനത്തിലും ഇന്ത്യാവിഷന്‍ മുന്‍കാലങ്ങളെപ്പോലെ ഇത്തവണയും മുന്നിലാണെന്ന് ടാം റിപ്പോര്‍ട്ട് തെളിയിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































