Stay Connected:

Indiavision Live | Malayalam News Channel

എല്ലാ വെളിപ്പെടുത്തലുകളോടും ഒരേ സമീപനം: തിരുവഞ്ചൂര്‍

 | Published: June 30, 2012

തൃശൂര്‍: കെ സുധാകരനെതിരെയുള്ള വെളിപ്പെടുത്തലുകളോടും മുന്‍ വെളിപ്പെടുത്തലുകളോട് സ്വീകരിച്ച സമീപനം തന്നെയായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ടി പി വധക്കേസ് അന്വേഷണസംഘത്തോട്  സി പി ഐ(എം) സഹകരിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലും പ്രക്ഷോഭവും നടത്തി അന്വേഷണസംഘത്തെ ബുദ്ധിമുട്ടിക്കരുത്. രാഷ്ട്രീയവിരോധം വെച്ചല്ല അന്വേഷണം നടത്തുന്നത്. പിണറായിയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം സുധാകരനെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തില്‍ കെ സുധാകരനെതിരെ ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.  വിശദാംശങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും നടപടിയെന്നും ഡിജിപി പറഞ്ഞു.

സര്‍ക്കാരിനെ വിരട്ടി ടി പി വധക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കാമെന്ന വ്യാമോഹം സി പി ഐ എമ്മിന് വേണ്ടെന്ന് യുഡിഎഫ്. കൊലപാതകങ്ങളെ ബന്ദും ജാഥകളും നടത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് സി പി ഐ എമ്മിന്റെ രാഷ്ട്രീയ ജീര്‍ണതയാണ്. കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ അതിനുള്ള തെളിവുകള്‍ നിരത്തി അന്വേഷണത്തില്‍ സഹകരിക്കുകയാണ് വേണ്ടത്. പകരം നിയമത്തെ കയ്യിലെടുത്തും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സി പി ഐ (എം) ജനസമൂഹത്തിന് മുന്നില്‍ സ്വയം അവഹേളിതരാവുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar