പശ്ചിമഘട്ടം ഇനി ലോകപൈതൃക പട്ടികയില്‍
ദില്ലി: പശ്ചിമഘട്ടം ഇനി ലോകപൈതൃക പട്ടികയില്‍. കേരളത്തിലെ അഞ്ച് പ്രദേശങ്ങളിലെ 19 സ്ഥലങ്ങളുള്‍പ്പടെ 39 മേഖലകളാണ് പട്ടികയില്‍ ഇടം നേടിയത്. പശ്ചിമഘട്ട നിരകളുടെ സംരക്ഷണപ്രവര്‍ത്തനത്തിന് തീരുമാനം കരുത്തേകും.
റഷ്യയില്‍ ചേര്‍ന്ന ലോകപൈതൃക കമ്മിറ്റി യോഗം പശ്ചിമഘട്ടത്തിലെ 39 മേഖലകളെ പട്ടികയില്‍ പെടുത്തി. കേരളത്തിലെ 5 ഭൂപ്രദേശങ്ങള്‍ക്ക് കീഴിലുള്ള 19 സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.
ആനമലയ്ക്കു കീഴില്‍ മാങ്കുളം, ചിന്നാര്‍, കണ്ണവംചോല, കരിമ്പന്‍ചോല എന്നിവയും നീലഗിരി ഉള്‍പ്പെടുന്ന സൈലന്റ് വാലി, അമരമ്പലം, കാളികാവ്, അട്ടപ്പാടി എന്നിവയും അഗസ്ത്യമലയിലെ ചെങ്കുറുഞ്ഞി, നെയ്യാര്‍, പേപ്പാറ, കുളത്തുപ്പുഴ, പാലോട് എന്നിവയും പെരിയാര്‍ മേഖലയില്‍ കടുവാസങ്കേതം, റാന്നി, കോന്നി, അച്ചന്‍കോവില്‍ എന്നിവയും ഉള്‍പ്പെടുന്നു. തലക്കാവേരിക്കു കീഴില്‍ ആറളവും ഉള്‍പ്പെടുന്നു.
17 രാഷ്ട്രങ്ങള്‍ നാമനിര്‍ദേശത്തെ പിന്തുണച്ചു. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. മലനിരകളുടെ സംരക്ഷണത്തിനായി ധനസഹായം ലഭിക്കാന്‍ അംഗീകാരം സഹായമാകും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























