തൊഴിലാളികളുടെ ആരോഗ്യസുക്ഷയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
യുഎഇ: താപനില 40 ഡിഗ്രിക്ക് മുകളില്‍ തുടര്‍ന്നതോടെ യുഎഇ കടുത്ത ചൂടിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. ചൂട് കണക്കിലെടുത്ത് രാജ്യത്തെ പുറം തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കനത്ത ചൂടില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ജൂണ്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധ ഉച്ചവിശ്രമം 99.6 ശതമാനം കമ്പനികളും പാലിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണ കമ്പനികളുടെ സൈറ്റുകളില്‍ പ്രത്യേക സംഘത്തിന്റെ പരിശോധനകള്‍ തുടരുകയാണ്.
ഇതുവരെ നടന്ന പരിശോധനകളില്‍ 34 കമ്പനികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവര്‍ക്ക് പിഴ ചുമത്തിയതായി തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മാഹിര്‍ അല്‍ഉവൈദ് പറഞ്ഞു.
ഉച്ചവിശ്രമ നിയമലംഘനം കണ്ടെത്താനും ബോധവത്കരണത്തിനുമായി 7965 പരിശോധനകളാണ് നടത്തിയത്. ബോധവത്കരണം മാത്രം ലക്ഷ്യമിട്ട് ജൂണ്‍ ഒന്ന് മുതല്‍ 26 വരെ 116 സന്ദര്‍ശനങ്ങള്‍ നടത്തി. 19 സ്‌ക്വാഡുകള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 60,000 പരിശോധനകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അധികൃധര്‍ വ്യക്തമാക്കി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































