സ്‌പെയിന് മാഡ്രിഡില്‍ വര്‍ണ്ണാഭമായ സ്വീകരണം
മാഡ്രിഡ്: യൂറോ ചാമ്പ്യന്മാരായ സ്‌പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ വര്‍ണ്ണാഭമായ സ്വീകരണം. പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന ആഘോഷ ചടങ്ങിലേക്ക് തുറന്ന ബസ്സിലാണ് കളിക്കാര്‍ എത്തിയത്.
ചരിത്ര കിരീടം നേടിയ സ്വന്തം ടീമിനെ വരവേല്‍ക്കാന്‍ ദേശീയ പതാകയും ചുവപ്പും മഞ്ഞയും കിറ്റുകളുമായ് പതിനായിരങ്ങളാണ് മാഡ്രിഡില്‍ ഒത്തുചേര്‍ന്നത്. ജനാരവത്തിലേക്ക് തുറന്ന ബസ്സിലെത്തിയ ടീമിനെ സ്‌പെയിന്‍ രാജാവ് കിംഗ് ജുവാന്‍ കാര്‍ലോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.
ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെ കാണികളെ അഭിവാദ്യം ചെയ്ത് കപ്പുയര്‍ത്തിപ്പിടിച്ച് കളിക്കാരും കോച്ചും സാര്‍സുല കൊട്ടാരത്തിന് മുന്നിലൂടെ നഗരം വലംവെച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന സ്‌പെയിന്‍കാര്‍ക്ക് ഈ കിരീടനേട്ടം ഏറെ ആശ്വാസം പകരുന്നതായി. ഫുട്‌ബോളില്‍ തുടരെ മൂന്ന് പ്രധാന അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി സ്‌പെയിന്‍ ആഘോഷിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































