Stay Connected:

Indiavision Live | Malayalam News Channel

‘കര്‍മ്മയോദ്ധ’യുമായി ലാല്‍ മേജര്‍രവി ടീം

 | Published: July 3, 2012

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘കര്‍മ്മയോദ്ധ’ എന്ന് പേരിട്ടു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന കര്‍മ്മയോദ്ധ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ്.

എന്നാല്‍ ഇക്കുറി മേജര്‍ മഹാദേവന്റെ യൂണിഫോമിലല്ല മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ സ്‌നേഹത്തോടെയും ശത്രുക്കള്‍ വെറുപ്പോടെയും മാഡ് മാഡി എന്ന് വിളിക്കുന്ന മാധവമേനോന്‍. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ ഇദ്ദേഹം കേരളത്തിലെത്തുന്നത് ഏറെ കുഴപ്പമേറിയ ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ്. കൗമാരക്കാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കുരുക്ക് തീര്‍ക്കുന്ന കാലികസാഹചര്യങ്ങളിലേക്ക് കൂടി ചിത്രം കണ്ണയക്കുന്നുണ്ട്. നാല് പെണ്‍കുട്ടികളും കേന്ദ്രകഥാപാത്രങ്ങളായുണ്ട്.

ആഗസ്തില്‍ ചിത്രീകരണമാരംഭിക്കുന്ന കര്‍മ്മയോദ്ധയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും ബിജുമേനോനും അതിഥിതാരങ്ങളായെത്തും. താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്.

കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍, മുംബെ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ‘കേരളാ കഫേ’ മാതൃകയില്‍ മേജര്‍ രവിയുടെ നേതൃത്വത്തില്‍ അഞ്ച് സംവിധായകര്‍ ഒരുക്കിയ ഒരു യാത്രയില്‍ എന്ന ചലച്ചിത്രസമുച്ചയവും തിയറ്ററുകളിലെത്താനിരിക്കുകയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar