കുഞ്ഞാറ്റയെ ഉര്‍വ്വശിക്കൊപ്പം അയയ്ക്കാനാവില്ലെന്ന് കോടതി
കൊച്ചി: താരദമ്പതികളായിരുന്ന ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റയെച്ചൊല്ലിയുള്ള നിയമയുദ്ധം പുതിയ വഴിത്തിരിവിലേക്ക്. മകള്‍ കുഞ്ഞാറ്റയെ ഉര്‍വ്വശിക്കൊപ്പം അയയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മകള്‍ കുഞ്ഞാറ്റ ഉര്‍വ്വശിക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെയാണ് മകളെ അയയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ ഉര്‍വ്വശിക്കൊപ്പം കുഞ്ഞാറ്റയെ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
കുഞ്ഞാറ്റയെ വിട്ടു നല്‍കാനാവില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതോടെ മുന്‍ താരദമ്പതിമാരുടെ കലഹം ഇനിയും നീളുമെന്ന് ഉറപ്പായി.
ഉര്‍വ്വശി കടുത്ത മദ്യപാനത്തിന് അടിമയാണെന്നും, മദ്യപിച്ച് ബോധം കെട്ടാണ് അവര്‍ കോടതിയില്‍ എത്തിയതെന്നും മനോജ് കെ ജയന്‍ ആരോപിച്ചു.
മനോജ് കെ ജയനും ഉര്‍വശിയും 2000ത്തില്‍ വിവാഹിതരായി 2008ലാണ് വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞു താമസിച്ച ഇരുവരും ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതില്‍നിന്നു വിവാഹ മോചനം നേടി. ഇതിനു ശേഷം പലപ്പോഴായി ഉര്‍വശിയും മനോജും മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിച്ചിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































