Stay Connected:

Indiavision Live | Malayalam News Channel

ലിബിയയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

 | Published: July 7, 2012

ട്രിപ്പോളി: ലിബിയയില്‍ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ലിബിയ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടിംഗ് നടപടികള്‍ നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ ലിബിയയില്‍ എത്തിയിട്ടുണ്ട്. 3700 പേരാണ് മത്സരരംഗത്തുള്ളത്. 200 അംഗങ്ങളാണ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

തുടര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയും ചെയ്യും. അട്ടിമറി സാധ്യതകള്‍ കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

42 വര്‍ഷത്തെ ഭരണത്തിന് ശേഷം ഗദ്ദാഫിയെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ താഴെ ഇറക്കിയതിനെ തുടര്‍ന്നാണ് ദേശീയ അസംബ്ലിയിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar