Stay Connected:

Indiavision Live | Malayalam News Channel

മര്‍ദ്ദനത്തിന് ഇരയായ ആഫ്രിക്കന്‍ യുവാവ് അബോധാവസ്ഥയില്‍

 | Published: July 7, 2012

ഛണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയില്‍ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആഫ്രിക്കന്‍ യുവാവ് രണ്ട് മാസമായി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ആഫ്രിക്കയിലെ ബൊറോണ്ടി സ്വദേശിയായി യാനിക് നിഹന്‍ഗാസ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. പട്യാലയിലെ പബ്ബില്‍ വച്ചായിരുന്നു സംഭവം.

ഇതിനിടെ തന്റെ മകന് വേണ്ടത്ര നീതി ലഭിക്കുന്നില്ലെന്ന് യാനികിന്റെ അച്ഛന്‍ പ്രതികരിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിദേശമന്ത്രാലയത്തില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായി. തങ്ങളുടെ പരാതി കണക്കിലെടുക്കാത്തതിലൂടെ നീതി നിഷേധിക്കുകയാണെന്നും യാനികിന്റെ അഛന്‍ പറഞ്ഞു. സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തെത്തി.

അതേസമയം സംഭവം വംശീയ അധിക്ഷേപം അല്ലെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar