Stay Connected:

Indiavision Live | Malayalam News Channel

പ്രമേഹത്തിനുള്ളത് മറവിക്കും മരുന്ന്!

 | Published: July 8, 2012

പ്രമേഹം ഒരുവേള അനുഗ്രഹമായെന്നു വരാം.അതുകൊണ്ട് ചികില്‍സിക്കരുതെന്നല്ല;ചികില്‍സിച്ചേ തീരൂ.നിശ്ചിത രീതിയിലാകണമെന്നു മാത്രം.എങ്കില്‍ ആ ചികിത്സ മറവി രോഗത്തിനും ശമനം ഉണ്ടാക്കും.ഇതു പറയുന്നത്,പ്രശസ്ത കനേഡിയന്‍ ഗവേഷക.

പ്രമേഹത്തിനുള്ള മരുന്നായ  മെറ്റ്‌ഫോര്‍മിന്‍ പരോക്ഷമായി  അല്‍ഷെയ്‌മേഴ്‌സ്് രോഗത്തിന് പ്രതിവിധിയാകുമെന്ന് പഠനവും എലികളില്‍  പരീക്ഷണവും  നടത്തിയശേഷമാണ്  വെളിപ്പെടുത്തിയിട്ടുള്ളത്.തലച്ചോറില്‍ പുതിയ കോശങ്ങള്‍ വളര്‍ത്താന്‍  മെറ്റ്‌ഫോര്‍മിനു കഴിവുണ്ട്.ഇതാണ് നിര്‍ണായകം.മെറ്റ്‌ഫോര്‍മിന്‍ തലച്ചോറിലെ കോശങ്ങളെ വിഭജിക്കും,അങ്ങനെ പുതുകോശങ്ങളുടെ വളര്‍ച്ചക്ക് വഴിയൊരുക്കും.

കരള്‍കോശങ്ങളിലെ നിശ്ചിത രാസപ്രവര്‍ത്തനങ്ങളെ  ലക്ഷ്യം വച്ചുള്ളതാണ് പ്രമേഹചികില്‍സ .എന്നാല്‍ പുതിയ പഠനത്തില്‍ പറയുന്നത്,പ്രമേഹചികില്‍സ തലച്ചോറിലെ കോശങ്ങളിലും സ്വാധീനം ചെലുത്തുന്നുവെന്നാണ്.തലച്ചോറില്‍ ആവിര്‍ഭവിക്കുന്ന പുതുകോശങ്ങള്‍ മേധാക്ഷയത്തിന് – മറവി രോഗത്തിന് കാരണമായ നാഡിത്തകരാറുകള്‍ പരിഹരിക്കാന്‍ സഹായകമാകുമെന്ന്  പഠന ഗവേഷണങ്ങള്‍ നടത്തിയ ഡോക്ടര്‍ ഫ്രീഡ മില്ലെര്‍ പറയുന്നു.

ടൊറന്റോയിലെ സിക് ചില്‍ഡ്രെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്‌റ്റെം സെല്‍ ബയോളജിസ്റ്റും മോളിക്യുലാര്‍ ജെനിറ്റിസിസ്റ്റുമാണ് ഇവര്‍.പുതിയ ഗവേഷണ ഫലം നാഡി കോശങ്ങളുമായി ബന്ധപ്പെട്ട  കൂടുതല്‍ പഠനങ്ങളിലേക്ക് നയിക്കുമെന്ന് ഡോ. ഫ്രീഡ പ്രത്യാശിക്കുന്നു.

മെറ്റ്‌ഫോര്‍മിന്‍ തലച്ചോറിലെ കോശങ്ങളെ സ്വാധീനിക്കുന്നതിന്റെ ഗുണഫലങ്ങള്‍ പ്രായോഗിക തലത്തില്‍ ജനങ്ങളിലെക്കെത്താന്‍ ഇനിയുമേറെ നാള്‍ കാത്തിരിക്കണം.ഡോ. ഫ്രീഡ കനേഡിയന്‍ ആരോഗ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ,കനേഡിയന്‍ സ്‌റ്റെംസെല്‍ നെറ്റ് വര്‍ക്ക്,ത്രീ റ്റു ഫൌണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ നടത്തിയ ഗവേഷണത്തിന്റെ ഫലം സെല്‍ സ്‌റ്റെം സെല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar