Stay Connected:

Indiavision Live | Malayalam News Channel

ടിക്കറ്റ് നിരക്കുവര്‍ദ്ധന പ്രവാസികളെ വലക്കുന്നു

 | Published: July 8, 2012

തിരുവനന്തപുരം: പൈലറ്റുമാര്‍ സമരം അവസാനിപ്പിച്ചിട്ട് രണ്ടു മാസത്തോളമായിട്ടും ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ പൂര്‍ണരൂപത്തില്‍ പുനഃസ്ഥാപിക്കാത്തത് പ്രവാസി മലയാളികളെ വലക്കുന്നു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ദ്ധന പിന്‍വലിക്കാന്‍ കമ്പനികള്‍ ഇനിയും തയ്യാറായിട്ടില്ല. അവധികാലത്ത് കേരളത്തില്‍ എത്തുന്നവര്‍ക്കും അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ഈ ആകാശ കൊള്ള.

കേരളത്തില്‍ നിന്നുണ്ടായിരുന്ന 120ല്‍പരം സര്‍വ്വീസുകളില്‍ പത്തെണ്ണം പോലും നിലവിലില്ല.

6000 മുതല്‍ 10000 വരെയുണ്ടായിരുന്ന ഗള്‍ഫ് മേഖലയിലെ ടിക്കറ്റുകള്‍ക്ക് ഇന്ന് 30000 മുതല്‍ 65000 വരെയാണ് ചെലവ്.

പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യമുയരുന്നു. ടിക്കറ്റ് നിരക്കിന്‍ മേലുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ ഡിജിസിഎ തയാറായതാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്നും ആരോപണമുണ്ട്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar