ലിബിയയില്‍ നാഷണല്‍ ഫോഴ്‌സസ് അലയന്‍സിന് ആദ്യ ലീഡ്
ട്രിപ്പോളി: ലിബിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഫോഴ്‌സസ് അലയന്‍സിന് ആദ്യ ലീഡെന്ന് സൂചന. മുന്‍ പ്രധാനമന്ത്രി മെഹ്മൂദ് ജിബ്രിലിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് നാഷണല്‍ ഫോഴ്‌സസ് അലയന്‍സ്. ഗദ്ദാഫിയെ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ജിബ്രില്‍.
മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ജിബ്രില്‍ പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡുമായി സഹകരിക്കുന്ന ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിക്ക് ദക്ഷിണ ലിബിയയിലെ ചില മേഖലകളില്‍ ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇരുന്നൂറംഗ പാര്‍ലമെന്റിലേക്ക് ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.






























