പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നാനോ
ആധുനിക കാലത്തെ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരമാണ് ഈ സാങ്കേതിക വിദ്യ:നാനോ ടെക്‌നോളജി.ഇത് പറയുന്നത് ഇന്ത്യയുടെ ‘അഗ്‌നിപുത്രി ‘ഡോക്ടര്‍ ടെസ്സി തോമസ്.
പ്രതിരോധ ഗവേഷണ,വികസന സംഘടന(ഡി ആര്‍ ഡി ഒ) യിലെ ശാസ്ത്രജ്ഞയും അഗ്‌നി മിസ്സൈല്‍ പദ്ധതിയുടെ ഡയറക്ടറുമായ ഡോ.ടെസ്സിയുടെ നിഗമനങ്ങള്‍ ഇങ്ങനെ: സാങ്കേതികവിദ്യാരംഗത്തെ പുരോഗതിയിലുണ്ടായ വന്‍ കുതിപ്പും ജനസംഖ്യയിലെ വന്‍ പെരുപ്പവും ആണ് ആഗോളതലത്തില്‍ പരിസ്ഥിതിയെ ചൊല്ലിയുള്ള വേവലാതികള്‍ക്ക് മൂലകാരണം. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍.
സാങ്കേതിക വിദ്യയുടെ വികാസം ജലത്തിന്റെ തൊട്ടു ബാഹ്യാകാശത്തിന്റെ വരെ മലിനീകരണത്തിന് ഇടയാക്കുന്നു. ഈ ചുറ്റുപാടില്‍ വലിയൊരനുഗ്രഹമാണ് നാനോ ടെക്‌നോളജി. ബഹുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് മഹത്തായ പ്രായോഗിക പരിഹാരമാകുമത് .മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, സൗരോര്‍ജ്ജ ഉത്പാദനം തുടങ്ങി നിരവധി രംഗങ്ങളില്‍ ഫലപ്രദമാണ് നാനോ സാങ്കേതിക വിദ്യ.
പരിസ്ഥിതി കാര്യങ്ങളെ ‘ഹരിത’ദൃഷ്ടിയില്‍ വേണം വീക്ഷിക്കാന്‍. ഊര്‍ജ്ജക്ഷമത കൂടിയ ഉപകരണങ്ങളും പരിസ്ഥിതിസൗഹൃദ വാഹനങ്ങളും വ്യാപകമായി പ്രോത്സാഹിപ്പിക്കണം. അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതില്‍ ഹരിതഗൃഹങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളായ കാറ്റ്,സൂര്യപ്രകാശം,കടല്‍ത്തിര മുതലായവ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യണം.നീര്‍ത്തട്ടുകള്‍ സംരക്ഷിക്കാന്‍ കണ്ടല്‍ക്കാടുകള്‍ പരിപാലിക്കണം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























