Stay Connected:

Indiavision Live | Malayalam News Channel

ടിഫിനി നല്‍കുന്ന പാഠവും അറിവും

ഷിബു ബേബി ജോണ്‍ | Published: July 17, 2012

ടിഫിനി മറിയ ബ്രാര്‍ ഒരു പേരിനുമപ്പുറം എന്നെ പ്രചോദിപ്പിക്കുന്ന എന്ത് ഘടകമാണ് ഈ വ്യക്തിത്വത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ ആലോചിക്കുകയാണ്. ഒരു മകളെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന ടിഫിനിയുടെ മനോധൈര്യവും ആത്മവിശ്വാസവും പുതു തലമുറയിലെ കുട്ടികള്‍ക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ചിന്തിച്ച ദിനങ്ങളാണ് കടന്നു പോകുന്നത്. ടിഫിനി അത്രയേറെ സ്വാധീനമാണ് എന്റെ ചിന്തകളില്‍ ചെലുത്തിയത്.

ടിഫിനി മറിയ ബ്രാര്‍

രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പ് സായാഹ്ന വേളയിലാണ് ഞാന്‍ ജനറല്‍ ടിപിഎസ് ബ്രാറിനെ ആദ്യമായി കാണുന്നത്. മുന്‍ കേരള ചീഫ് സെക്രട്ടറി പത്മകുമാര്‍ അങ്കിളിന്റെ വസതിയില്‍ സമ്മേളിക്കപ്പെട്ട ഒരു സഭയില്‍ മുഖ്യ അതിഥിയായിരുന്നു അദ്ദേഹവും ഭാര്യയും. പപ്പാച്ചനടക്കം കുടുംബ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത ഒരു അതിഥി സല്‍ക്കാര വേദിയായിരുന്നു അത്. അന്ന് ടിഫിനിയെ കണ്ടതായി എനിക്കോര്‍മ്മയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രാര്‍ വീണ്ടും  കേരളത്തിലെത്തി. മകള്‍ ടിഫിനിയുമായി. സൗദൃദസദസ്സുകളുടെ കൂടിച്ചേരലുകള്‍ക്കൊടുവില്‍ ഒരു ദിനം ഞാന്‍ ടിഫിനിയെന്ന ആ കൊച്ചു ബാലികയെ പരിചയപ്പെട്ടു. ബ്രാര്‍ ഭാര്യ മരണപ്പെട്ട് അന്ധയായ തന്റെ മകളുമായി ഒരു സൗഹൃദ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന നാളുകളിലൊന്നായിരുന്നു അത്.

ഇന്ത്യന്‍ കരസേനയ്ക്ക് നിരവധി പടനായകരെ സംഭാവന ചെയ്ത ഒരു കുടുംബമാണ് ടിപിഎസ് ബ്രാറിന്റേത്. ബ്രാറിന്റെ അഞ്ച് തലമുറയിലെ കുടുംബാംഗങ്ങള്‍ കരസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ജവാന്മാരെ സംഭാവന ചെയ്ത ഒരു കുടുംബം. കരസേനയില്‍ ജനറസായി വിരമിച്ച ബ്രാറിന്റെ സഹോദരന്‍ കരസേനയിലെ തന്നെ മറ്റൊരു ജനറലായിരുന്നു. ടിപിഎസിന്റെ സഹോദരന്‍ ചരണ്‍ജിത്ത് ബ്രാര്‍ പഞ്ചാബിലെ ഗോള്‍ഡന്‍ ടെംപിള്‍ ഓപ്പറേഷനില്‍ (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍) നേതൃത്വം നല്‍കിയ കരസേനാ മേധാവിയായിരുന്നു.

കരസേനയിലെ ഒദ്യോഗിക നേതൃത്വം ഏറ്റെടുത്തു കൊണ്ട് ബ്രാര്‍ കേരളത്തിലെത്തി. സ്വന്തം ഭാര്യ മരണപ്പെട്ട നാളുകളായിരുന്നു അത്. അന്ധയായ മകള്‍ ടിഫിനിയുമൊത്ത് ബ്രാര്‍ അന്ന് കേരളത്തിലുണ്ടായിരുന്നത്. ടിഫിനിയെ കരുത്താര്‍ജ്ജിച്ച ഒരു ബാലികയെ മാറ്റിയത് ഈ നാളുകളായിരിക്കണം. ഒരു വരിയോ വാചകമോ മലയാളം പറയാന്‍ കഴിയാത്ത ബ്രാറിന്റെ ഈ പൊന്നുമകള്‍ നന്നായി മലയാളം പറയുകയും എഴുതുകയും ചെയ്യും.

കേരളത്തിനോട് എന്തെന്നില്ലാത്ത ഒരു സ്നേഹം ടിഫിനിക്ക് ഉണ്ടായിരുന്നു.

ഞാന്‍ എംഎല്‍എ ആയിരുന്ന കാലത്ത് ബ്രാര്‍ കാശ്മീരില്‍ കോര്‍ കമാന്ററായിരുന്നു. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഏറിവന്നിരുന്ന നാളുകളായിരുന്നു അത്. ഭീകരരുടെ കടുത്ത അക്രമങ്ങളെ നേരിട്ടു കൊണ്ട് ബ്രാര്‍ ഇന്ത്യന്‍ സൈനിയത്തിന്റെ കരുത്ത് തെളിയിച്ച ദിനങ്ങള്‍. കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ബ്രാര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ആ ക്ഷണം സ്വീകരിച്ച് പോകാന്‍ തയ്യാറായി. എന്നാല്‍ എന്റെ യാത്രാ തീയ്യതികളിലെ ഒരു ദിനമായിരുന്നു കാശ്മീരിലെ പട്ടാള ക്യാമ്പിന് നേരെ ഭീകരരുടെ കടുത്ത അക്രമണം ഉണ്ടായത്. ഈ അക്രമണത്തില്‍ കോര്‍ കമാന്ററായിരുന്ന ബ്രാറിനും പരിക്കേറ്റു.

അങ്ങനെ എന്റെ ആ യാത്ര നടക്കാതെ പോയി.

ഞാന്‍ പറഞ്ഞു വന്നത് ടിഫിനിയെ കുറിച്ചാണ്. പക്ഷേ ഓര്‍മ്മകളിലെവിടെയോ ടിഫിനിയുടെ പിതാവിനെ കുറിച്ചുള്ള ചില വാചകങ്ങള്‍ കടന്നു വന്നു എന്നേയുള്ളൂ. ടിഫിനി ഇന്ന് മുതിര്‍ന്ന കുട്ടിയാണ്. ശക്തമായ ഒരുപാട് നിലപാടുകളുള്ള സമൂഹത്തോട് നിരവധി കാര്യങ്ങള്‍ പറയാനുള്ള ഒരു കുട്ടി. താന്‍ നിലനില്‍ക്കുന്ന സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള പദ്ധതികളുമായി വേഗത്തില്‍ പായുന്ന ടിഫിനിയെ കുറിച്ചാണ് ഇനി എനിക്ക് പറയാനുളളത്.

Pages: 1 2

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar