Stay Connected:

Indiavision Live | Malayalam News Channel

യുഡിഎഫ് യോഗത്തില്‍ ജോര്‍ജ്ജും ഗണേഷും തമ്മില്‍ വാക്കേറ്റം

 | Published: July 18, 2012

തിരുവനന്തപുരം: നെല്ലിയാമ്പതി എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ വിഷയം ചര്‍ച്ചചെയ്ത യുഡിഎഫ് യോഗത്തില്‍ പിസി ജോര്‍ജും-ഗണേഷ്‌കുമാറും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇരുവരും അവരവരുടെ ഭാഗം വിശദീകരിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരസ്യ പ്രസ്താവന ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യോഗത്തിനെത്തിയ നേതാക്കള്‍ക്കെല്ലാം തന്നെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് പിസി ജോര്‍ജ് കത്ത് നല്‍കി. എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെയുള്ള കത്ത് ഗണേഷ്‌കുമാറിന് മാത്രം നല്‍കിയില്ല. തന്റെ സ്വഭാവം മോശമാണെന്ന് തെളിയിക്കാന്‍ തെളിവുണ്ടെങ്കില്‍ അത് യോഗത്തില്‍ ഹാജരാക്കണമെന്് ഗണേഷ്‌കുമാര്‍ ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar