ഭൂമി ചുട്ടുപോള്ളിയ ജൂണ്‍
ജനീവ: 132 വര്‍ഷത്തിനിടെ ഭൂഗോളം ഏറ്റവുമധികം ചുട്ടു പൊള്ളിയ നാലാമത്തെ മാസമായി ഇക്കഴിഞ്ഞ ജൂണ്‍. ലോക കാലാവസ്ഥ സംഘടന (ഡബ്ലിയു എം ഒ )യുടേതാണ് വെളിപ്പെടുത്തല്‍. ഡബ്ലിയു എം ഒ ആഗോളതാപനത്തിന്റെ ആധികാരിക കണക്കെടുപ്പ് തുടങ്ങിയതു 1880ലാണ്.
കര,കടല്‍ ഉപരിതലങ്ങള്‍ ഒരുമിച്ചെടുത്താല്‍ കഴിഞ്ഞ മാസത്തെ ശരാശരി താപനില 16.12 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയിലും 0.63 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
ലോകത്തെ മിക്കവാറും മേഖലകളിലെയും പ്രതിമാസ താപനിലയില്‍ വര്‍ധന ഉണ്ടായെന്നു അമേരിക്കന്‍ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രെഷന്റെ കണക്കുകള്‍ ഉദ്ധരിച്ചു ഡബ്ല്യു എം ഒ വ്യക്തമാക്കി. നോര്‍ത്ത് അമേരിക്ക, യുറേഷ്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവയെല്ലാം ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഒറ്റ രാജ്യം മാത്രം ചൂടിന്റെ ആഗോള ധാരയില്‍ നിന്ന് ഒഴിവായി. ബ്രിട്ടനാണത്. 1971 2000 കാലയളവിലെ ശരാശരി താപനിലയെ അപേക്ഷിച്ച് കഴിഞ്ഞ ജൂണില്‍ ഇവിടെ ചൂട് തുലോം കുറവായിരുന്നു. എന്നുതന്നെയല്ല 1991 നു ശേഷമുള്ള ഏറ്റവും തണുത്ത മാസമായി ജൂണ്‍ ബ്രിട്ടന്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































