Stay Connected:

Indiavision Live | Malayalam News Channel

ടി പി വധം: പാര്‍ട്ടി അന്വേഷിക്കുമെന്ന്‌ പ്രകാശ് കാരാട്ട്

 | Published: July 22, 2012

ദില്ലി: ടി പി വധത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ ആവര്‍ത്തിച്ചിരുന്നു. ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇവരെ പുറത്താക്കണമെന്നും വിഎസ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വിവാദ പ്രസംഗം നടത്തിയ സിപിഐ(എം) ഇടുക്കി ജില്ലാ മുന്‍സെക്രട്ടറി എം എം മണിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar