ട്രെയിനില്‍ പീഡനശ്രമം: ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
തൃശൂര്‍: തിരുവനന്തപുരം-ചെന്നൈ മെയിലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ജവാനെ തൃശൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് പിടിയിലായത്.
ഇന്നലെ രാത്രി മലയാലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇയാള്‍ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബിടെക് വിദ്യാര്‍ഥിനിയോട് ജനശതാബ്ദി എക്‌സ്പ്രസില്‍ അപമര്യാദയായി പെരുമാറിയതിന് കോട്ടയം പൊലീസ് ക്യാംപിലെ ഒരു ജീവനക്കാരനെ റയില്‍വേ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്്തിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































