ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ ആശങ്ക ഉയര്‍ത്തുന്നതായി നാസ
ഏവരേയും ആശങ്കയിലാഴ്ത്തുവിധം ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ പതിവിലും അധികമായി ഉരുകുന്നുണ്ടെന്ന് നാസ. ജൂലൈയില്‍ മഞ്ഞുരുകലിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡിലെ ഏറ്റവും തണുപ്പേറിയ ഇടങ്ങളിലെ മഞ്ഞുപാളികള്‍ പോലും വളരെ വേഗത്തിലാണത്രെ ഉരുകുന്നത്.
മൂന്ന് സാറ്റലൈറ്റുകള്‍ നല്‍കിയ വിവരങ്ങള്‍ നിരീക്ഷണവിധേയമാക്കിയാണ് നാസയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ എട്ടിന് ആരംഭിച്ച മഞ്ഞുരകല്‍ തുടര്‍ന്നങ്ങോട്ട് നാല് ദിനം തുടര്‍ന്നുപോന്നു. മുന്‍വര്‍ഷം ഹിമപാളികളില്‍ 40 ശതമാനം മാത്രമായിരുന്നു ഉരുകിയിരുന്നതെങ്കില്‍ നാല് ദിവസത്തിനുള്ളില്‍ ഉരുകിയ ഹിമപ്രദേശത്തിന്റെ വ്യാപ്തി 97 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മഞ്ഞുരുകലിന്റെ തോത് 55 ശതമാനമായിരുന്നു. ആ തോതാണ് ഇപ്പോള്‍ 97 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്.
കുറച്ചു ഹിമപാളികള്‍ മാത്രമാണ് ഗ്രീന്‍ലാന്‍ഡില്‍ പലയിടങ്ങളിലും അവശേഷിക്കുന്നത്. വേനലില്‍ മഞ്ഞുരകല്‍ സാധാരണമാണെങ്കിലും ഇത്തരത്തില്‍ വ്യാപകമായുള്ള മഞ്ഞുരുകല്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് പല ശാസ്ത്രഞ്ജരും അഭിപ്രായപ്പെടുന്നു. ആഗോളതാപനമാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകലിന് പ്രധാര കാരണമായിരിക്കുന്നതെന്നാണ് ശാസ്ത്രഞ്ജരുടെ വിശദീകരണം.
1889ലാണ് സമാനമായ വിധത്തില്‍ മഞ്ഞുരകല്‍ ഗ്രീന്‍ലാന്‍ഡില്‍ അവസാനമായി കണ്ടത്. 150വര്‍ഷത്തിനിടയില്‍ ഒരുതവണ മാത്രമാണ് ഇത്തരത്തില്‍ മഞ്ഞുരുകല്‍ നടക്കാറുള്ളത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































