സിറിയ: ലോകനേതാക്കള്‍ ഇടപെടണമെന്ന് ബാന്‍ കി മൂണ്‍
ദമാസ്‌കസ്: സിറിയയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ആലെപ്പോ നഗരം പിടിച്ചെടുക്കാന്‍ വന്‍ സേനാനീക്കം നടക്കുന്നതിനിടയിലാണ് യുഎന്‍ തലവന്റെ അഭ്യര്‍ത്ഥന. വിമതരുടെ നിയന്ത്രണത്തിലുള്ള ആലേപ്പോ തിരിച്ചുപിടിക്കാനായി ടാങ്കുകളും ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും അടക്കം വന്‍ ആയുധശേഖരവുമായിട്ടാണ് സൈന്യം നീക്കം നടത്തുന്നത്.
അതേസമയം ദമാസ്‌കസിലെ ഖൂബണ്‍ മേഖലയില്‍ നടന്ന പോരാട്ടത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































