അള്‍ട്രാ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസുമായി ഗൂഗിള്‍
ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ഗൂഗിള്‍ തങ്ങളുടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പുറത്തിറക്കി. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഇന്‍ര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കിയിട്ടുള്ളത്. 2010ല്‍ ആരംഭിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പദ്ധതി സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറാക്കാനാണ് ഗൂഗിളിന്റെ ശ്രമം.
നിലവിലെ ഇന്റര്‍നെറ്റിലൂടെയുള്ള കേബിള്‍-ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തേക്കാള്‍ 100ഇരട്ടി വേഗതയാണ് ഗൂഗിള്‍ പുതിയ സംവിധാനത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്. ദീര്‍ഘകാലത്തെ പരിശ്രമത്തിന് ശേഷം പുറത്തിറക്കിയിരിക്കുന്ന പുതിയ സര്‍വ്വീസിന് വേണ്ടി വലിയ തുകയാണ് ഗൂഗിള്‍ ചെലവഴിച്ചിരിക്കുന്നത്.
സെക്കന്റില്‍ 1 ജിഗാബൈറ്റ് സ്പീഡ് നല്‍കുന്ന പുതിയ ഇന്റര്‍നെറ്റ് സര്‍വീസില്‍ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം കാണുവാന്‍ സാധിക്കും. യൂട്യൂബ്, മറ്റ് വീഡിയോകളും, ടെലിവിഷന്‍ ഷോകള്‍ തുടങ്ങിയവയും നിമിഷങ്ങള്‍ക്കകം ലഭ്യമാകും.
ബ്രോഡ് ബാന്റ് കണ്കഷനില്‍ നിന്നും വ്യത്യസ്തമായി ഇന്റര്‍നെറ്റ് ബാക്ക്‌ബോണില്‍ നിന്നും നേരിട്ട ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയാണ് ഗൂഗിള്‍ ഹൈസ്പീഡ് സര്‍വ്വീസ് ലഭ്യമാക്കുന്നത്. ഒരേസമയത്ത് എച്ച് ഡി ക്വാളിറ്റിയോട് കൂടി എട്ട് ടെലിവിഷന്‍ പരിപാടികള്‍ വരെ റെക്കോര്‍ഡ് ചെയ്യാനും ഗൂഗിള്‍ സര്‍വ്വീസില്‍ സാധിക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































