Stay Connected:

Indiavision Live | Malayalam News Channel

ഇന്ത്യയില്‍ നിന്നും ജപ്പാനിലേക്ക് ബൈക്ക് കയറ്റുമതി

 | Published: July 27, 2012

ദില്ലി: ഇന്ത്യയുടെ വാഹന നിര്‍മാണ രംഗത്തും കയറ്റുമതി രംഗത്തും ചരിത്രം സൃഷ്ടിച്ച് വാഹനനിര്‍മ്മാണകമ്പനികള്‍ അടക്കിവാഴുന്ന ജപ്പാനിലേക്ക് ബൈക്ക് കയറ്റുമതി. ജപ്പാന്‍ വാഹന കമ്പനിയായ യമഹയുടെ ഇന്ത്യന്‍ സംയുക്ത സംരംഭമാണ് ഇന്ത്യയില്‍ നിര്‍മിച്ച ബൈക്കുകള്‍ വാഹന നിര്‍മാണത്തില്‍ അജയ്യമായ സ്ഥാനമുള്ള ജപ്പാനിലെത്തിക്കുന്നത്

പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍-15 മോഡല്‍ 150 സിസി ബൈക്കാണ് ഇന്ത്യ-യമഹ മോട്ടോഴ്‌സ് ജപ്പാനിലേക്ക് എത്തിക്കുന്നത്. വികസിത രാഷ്ട്രങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആര്‍-15 നിര്‍മ്മിച്ചിരിക്കുന്നത്.

ജപ്പാനിലെ റോഡുകളില്‍ ഈ ബൈക്ക് നല്ല പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യാ-യമഹാ മോട്ടോഴ്‌സ് എം ഡി ഹിരോയാക്കി സുസുക്കി പറഞ്ഞു. ജപ്പാന്‍ വിപണിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായാല്‍ മറ്റ് മോഡല്‍ ബൈക്കുകള്‍ കൂടി കയറ്റി അയക്കുമെന്നും ഹിരോയാക്കി സുസുക്കി പറഞ്ഞു.

27 വര്‍ഷം മുന്‍പാണ് യമഹ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചത്. ഇപ്പോള്‍ കയറ്റി അയയ്ക്കുന്ന ആര്‍ 15 ബൈക്ക് നിര്‍മ്മിച്ചത് സൂരജ്പൂര്‍ പഌന്റിലാണ്.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar