ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍
കൊച്ചി: ഒളിംപിക്‌സ് വേദികള്‍ക്കു വര്‍ണപ്പൊലിമയും സൗന്ദര്യവും പകരുന്ന വ്യവസായ ഭീമന്‍മാര്‍ക്കിടയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍. കായിക താരങ്ങള്‍പ്രകടന മികവില്‍ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് മോഹിക്കുമ്പോള്‍ വ്യവസായ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത് തങ്ങളുടെ ബ്രാന്‍ഡിന് പ്രചാരം നേടലാണ്. അഞ്ചു കമ്പനികള്‍ ടീം സ്‌പോണ്‍സര്‍മാരായി രംഗത്തുണ്ട്. മറ്റു ചില പ്രമുഖ ബ്രാന്‍ഡുകളാകട്ടെ, മികച്ച പരസ്യ സ്ലോട്ടുകള്‍ നേടിയെടുത്തിട്ടുണ്ട്.
അതേസമയം, ഒളിംപിക്‌സിന്റെ ഔദ്യോഗിക സംപ്രേഷകരായ ഇ.എസ്.പി.എന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആകട്ടെ ഇന്ത്യയ്ക്കായി പ്രത്യേക സംപ്രേഷണം നടത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലുമാണ്.
ഒ.എന്‍.ജി.സിയും അമുലും സാംസങ്ങുമാണ് ഇന്ത്യന്‍ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ദിദ സ്‌പോര്‍ട്‌സ് വെയറും ടോപ് രമനും സഹ സ്‌പോണ്‍സര്‍മാരുമാണ്. അതേസമയം, ഹീറോ മോട്ടോര്‍കോര്‍പ്, എയര്‍ടെല്‍ ഡിജിറ്റല്‍ ടെലിവിഷന്‍, ടാറ്റാ ഡോകോമോ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഒളിംപിക്‌സിന്റെ ഔദ്യോഗിക സംപ്രേഷകരായ ഇ.എസ്.പി.എന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മികച്ച പരസ്യ സ്ലോട്ടുകള്‍ നേടിയെടുത്തിട്ടുണ്ട്. ഒളിംപിക്‌സ് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള അവസരമായി കാണുകയാണ് യു ട്യൂബ്. പരസ്യമില്ലാതെ, 11 അതിവേഗ ഫീഡുകള്‍ വഴി ഒളിംപിക്‌സ് മല്‍സരങ്ങള്‍ ലൈവായി യു ട്യൂബ് വെബ്കാസ്റ്റ് ചെയ്യും.
സൈന നേവാളുമായും ഇന്ത്യന്‍ ഒളിംപിക് ടീമുമായും നീണ്ട കാലത്തെ ബന്ധമാണു കമ്പനിക്കുള്ളതെന്നും ഇത് ബ്രാന്‍ഡിന്റെ പ്രചാരത്തിനു ഗുണകരമാകുമെന്നാണു വിശ്വാസത്തിലാണ് ടോപ് രമന്‍ നൂഡില്‍സ് നിര്‍മാതാക്കളായ ഇന്‍ഡോ നിസിന്‍ ഫുഡ്‌സെന്ന് ജനറല്‍ മാനേജര്‍ എം എന്‍ വി വി പ്രസാദ് അറിയിച്ചു.
മൂന്നു മാസമായി അമുല്‍ ഇന്ത്യ ഒളിംപിക്‌സ് ക്യാംപെയ്ന്‍ നടത്തിവരികയാണെന്ന് ജനറല്‍ മാനേജര്‍ ജയന്‍ മെഹ്ത പറഞ്ഞു. പാല്‍ കവറുകളിലും വെണ്ണ പായ്ക്കറ്റുകളിലും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ ലോഗോ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































