‘ഡ്രൈവിംഗ് ലൈസന്‍സിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തണം’
മനാമ: ബഹ്‌റൈനില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിബന്ധനകള്‍ ഏര്‍പെടുത്തണമെന്ന് പ്രമുഖ വ്യവസായി അബ്ദ്ദുള്ള അല്‍ കുബല്‍സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനും ഗതാഗതകുരുക്ക് വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരിഹാരം കാണേണ്ടത് അനിവര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2011 ല്‍ 18,649 വിദേശികള്‍ ലെസന്‍സ് നേടിയപോള്‍ 14,725 സ്വദേശികളാണ് ലൈസന്‍സ് കരസ്ഥമാക്കിയത്. 2011 ലെ കണക്കനുസരിച്ച് രാജ്യത്ത് 4,78,193 വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് നിരത്തിലിറങ്ങിയാല്‍ രാജ്യത്തെ റോഡുകള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































