വിമാനയാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം
ദില്ലി: ആഭ്യന്തര വിമാനയാത്രാ നിരക്കുകള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. ഇതോടെ വിമാനയാത്രാനിരക്ക് നിരീക്ഷിക്കുന്ന ചുമതലയില്‍ നിന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒഴിവാകും. എയര്‍ ഇന്ത്യ, കിങ്ഫിഷര്‍ എന്നീ കമ്പനികളുടെ തുടര്‍ച്ചയായി സമരങ്ങള്‍ മൂലം വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമായും ആഭ്യന്തര യാത്രാ നിരക്കുകള്‍ കുറക്കുന്നത് ലക്ഷ്യം വെച്ചാണ്. പുതിയ സമംവിധാനം വരുമ്പോള്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍സംബന്ധിച്ച കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയിക്കണം. ടിക്കറ്റ് നിരക്കുകള്‍ തോന്നുംപടി ഉയര്‍ത്തുന്നത് തടഞ്ഞ് സുതാര്യത കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്.
വിമാന ടിക്കറ്റ് നിരക്കുകളിലെ വര്‍ധനവ് മൂലം മുപ്പത് ശതമാനത്തോളം ആഭ്യന്തര യാത്രക്കാരുടെ കുറവാണ് ഇത്തവണ ഉണ്ടായത്
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































