നിരക്കുമാറ്റമില്ലാതെ വായ്പാനയം പ്രഖ്യാപിച്ചു

മുംബൈ: നിരക്കുമാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയുടെ പലിശയായ റിപ്പോയിലും റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകളില്‍ നിന്നു സ്വീകരിക്കുന്ന വായ്പക്കുള്ള പലിശയായ റിവേഴ്‌സ് റിപ്പോയിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല.
നിലവില്‍ റിപ്പോനിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപ്പോ 7ഉം കരുതല്‍ ധനാനുപാതം 4.75 ശതമാനവുമാണ്.
പണപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണ്, ഭക്ഷ്യോത്പാദനം കുറയുന്നത് ഭക്ഷ്യവിലക്കയറ്റത്തിനു കാരണമാകുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
ജൂണ്‍ 18ന് നടന്ന അവലോകനത്തിലും വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.
കാലവര്‍ഷത്തിലുണ്ടായ വ്യതിയാനം ഭക്ഷ്യോല്‍പാദനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്കുകളില്‍ മാറ്റംവരുത്തില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
വ്യാവസായിക രംഗത്തെ തളര്‍ച്ച മറികടക്കാന്‍ മുഖ്യ നിരക്കുകളില്‍ അര ശതമാനം എങ്കിലും കുറവ് വരുത്തണം എന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
അവലോകനയോഗത്തിനു മുന്നോടിയായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ അനുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.5ശതമാനമായി താഴുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































